Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mobile Addiction

മ​ണി​ക്കൂ​റു​ക​ളോ​ളം ഒ​രേ കി​ട​പ്പി​ൽ റീ​ലു​ക​ൾ ക​ണ്ടു, ന​ഷ്ടം മൂ​ന്നു ല​ക്ഷം, കി​ട്ടി​യ​ത് ക​ടു​ത്ത വേ​ദ​ന: ഷ​ക്കീ​ല പ​റ​യു​ന്നു  

മ​ണി​ക്കൂ​റു​ക​ളോ​ളം ക​ട്ടി​ലി​ൽ കി​ട​ന്ന് ഫോ​ൺ ഉ​പ​യോ​ഗി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴു​ത്തി​ന് ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​ന്ന​തി​നെ​ക്കു​റി​ച്ച് ന​ടി ഷ​ക്കീ​ല.

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ​തി​ന്‍റെ​യും തു​ട​ർ​ന്ന് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ വീ​ഡി​യോ താ​രം ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ പ​ങ്കു​വെ​ച്ചു.

ത​നി​ക്കു​ണ്ടാ​യ ഈ ​അ​വ​സ്ഥ​യ്ക്ക് കാ​ര​ണം തു​ട​ർ​ച്ച​യാ​യ ഫോ​ൺ ഉ​പ​യോ​ഗ​മാ​ണെ​ന്ന് ഷ​ക്കീ​ല തു​റ​ന്നു​പ​റ​യു​ന്നു. ‘‘ അ​ടു​ത്ത കാ​ല​ത്ത് എ​നി​ക്കൊ​രു ഓ​പ്പ​റേ​ഷ​ൻ ഉ​ണ്ടാ​യി​രു​ന്നു. അ​തൊ​രു സ​ർ​ജ​റി​യാ​യി​രു​ന്നു. ഗൗ​ര​വ​മാ​യി ഒ​രു​കാ​ര്യം പ​റ​യു​ക​യാ​ണ്. ഫോ​ൺ ന​മു​ക്ക് ഏ​റെ ഉ​പ​കാ​ര​മു​ള്ള വ​സ്തു​വാ​ണ്. പ​ക്ഷേ ആ​വ​ശ്യ​ത്തി​ല​ധി​കം ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക.

കി​ട​ക്ക​യി​ൽ ച​രി​ഞ്ഞു​കി​ട​ന്ന് തു​ട​ർ​ച്ച​യാ​യി നാ​ല് മ​ണി​ക്കൂ​ർ വ​രെ ഫോ​ണി​ൽ ഗെ​യിം ക​ളി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഇ​ട​യ്ക്ക് ചാ​യ​യോ കാ​പ്പി​യോ കു​ടി​ക്കാ​ൻ മാ​ത്ര​മാ​ണ് എ​ഴു​ന്നേ​ൽ​ക്കു​ന്ന​ത്. ചാ​യ കു​ടി​ച്ച് വ​ന്ന ശേ​ഷം ഇ​തേ ഗെ​യിം ക​ളി. പി​ന്നെ യൂ​ട്യൂ​ബി​ലും ഇ​ൻ​സ്റ്റ​യി​ലും റീ​ൽ കാ​ണും. ഇ​താ​ണ് ക​ഴു​ത്തി​ലെ ഞ​ര​മ്പു​ക​ളെ ബാ​ധി​ക്കു​ക​യും ഒ​ടു​വി​ൽ സ​ർ​ജ​റി​യി​ൽ ക​ലാ​ശി​ക്കു​ക​യും ചെ​യ്ത​ത്. 

കു​ട്ടി​ക​ളു​ടെ കൈ​യി​ൽ മൊ​ബൈ​ൽ കൊ​ടു​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക. നി​ങ്ങ​ളും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക. എ​ന്‍റെ വീ​ഡി​യോ അ​ട​ക്കം ഒ​ഴി​വാ​ക്കു​ക, ന​മു​ക്ക് ഉ​പ​കാ​ര​മു​ള്ള വി​ഡി​യോ മാ​ത്രം കാ​ണു​ക. അ​ല്ലെ​ങ്കി​ൽ 3 ല​ക്ഷം രൂ​പ​യും പോ​കും, ന​ല്ല വേ​ദ​ന​യും ഉ​ണ്ടാ​കും.’’ ഷ​ക്കീ​ല വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു.

സ്മാ​ർ​ട്ട്ഫോ​ൺ ഉ​പ​യോ​ഗ​ത്തി​ൽ എ​ല്ലാ​വ​രും അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​ത്തി​ന് മാ​ത്രം ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ക​യെ​ന്ന സ​ന്ദേ​ശ​വും താ​രം ആ​രാ​ധ​ക​ർ​ക്കാ​യി ന​ൽ​കു​ന്നു​ണ്ട്.

Latest News

Corehub Up